---
title: "ഇനി താരം നത്തോലിയാണ്; വില വെറും അമ്പത് രൂപ "
english_title: "Now the star is Natholi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218654/now-the-star-is-natholi"
published_at: "2024-07-09T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d39a254567_WhatsApp_Image_2024-07-09_at_18.40.31.jpeg"
keywords: []
---

# ഇനി താരം നത്തോലിയാണ്; വില വെറും അമ്പത് രൂപ 

> **Lead Summary:**  കേളകം: ട്രോളിങ് നിരോധനം ആരംഭിച്ചതോടെ ഉയരങ്ങളിലേക്ക് കുതിച്ച മത്സ്യ വില കുറഞ്ഞ് തുടങ്ങി. 300 രൂപയ്ക്ക് മുകളിൽ വരെയെത്തിയ മത്തി വില 200 ൽ എത്തി. ട്രോളിങ് നിരോധനത്തിനു പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വില കുതിക്കാൻ കാരണമായത് 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ഇപ്പോൾ മൽസ്യത്തിൻ്റെ ലഭ്യത വർധിച്ചതോടെയാണ് മത്തി, അയല, ചെരുവ് തുടങ്ങിയ മൽസ്യങ്ങളുടെ വില കുറയാൻ കാരണം.

## Article Content

 കേളകം: ട്രോളിങ് നിരോധനം ആരംഭിച്ചതോടെ ഉയരങ്ങളിലേക്ക് കുതിച്ച മത്സ്യ വില കുറഞ്ഞ് തുടങ്ങി. 300 രൂപയ്ക്ക് മുകളിൽ വരെയെത്തിയ മത്തി വില 200 ൽ എത്തി. ട്രോളിങ് നിരോധനത്തിനു പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വില കുതിക്കാൻ കാരണമായത് 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ഇപ്പോൾ മൽസ്യത്തിൻ്റെ ലഭ്യത വർധിച്ചതോടെയാണ് മത്തി, അയല, ചെരുവ് തുടങ്ങിയ മൽസ്യങ്ങളുടെ വില കുറയാൻ കാരണം.

നത്തോലിയാണ് ഇപ്പോൾ ജനപ്രിയമായത്. മലയോരത്തെ മൽസ്യവിൽപന കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച്ച നത്തോലി വിറ്റഴിച്ചത് കിലോഗ്രാമിന് 50 രൂപക്കായിരുന്നു. വിലയിടിഞ്ഞതോടെ നത്തോലി വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു മൽസ്യ മാർക്കറ്റുകളിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218654/now-the-star-is-natholi)