---
title: "ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ കാട്ടാനശല്യം: അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം "
english_title: "Wild elephant menace in Irikkur constituency sajeev joseph mla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218657/wild-elephant-menace-in-irikkur-constituency"
published_at: "2024-07-09T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d3edd27291_sajeev_joseph_mla.jpg"
keywords: []
---

# ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ കാട്ടാനശല്യം: അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം 

> **Lead Summary:** ഉളിക്കൽ : ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ‍ രൂക്ഷമായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ണൂർ നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപയ്ക്ക് നിര്‍ദേശം നല്‍കി വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് സജീവ് ജോസഫ് എംഎൽഎ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തിര നടപടി.

## Article Content

ഉളിക്കൽ : ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ‍ രൂക്ഷമായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ണൂർ നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപയ്ക്ക് നിര്‍ദേശം നല്‍കി വനം-വന്യജീവി വകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് സജീവ് ജോസഫ് എംഎൽഎ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തിര നടപടി.

ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലകളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും റോഡുകളിലടക്കം തമ്പടിക്കുകയും ചെയ്തിരുന്നു. ഇത് പ്രദേശത്തെ ജനജീവിതത്തെ ബാധിച്ചതായും ജീവഹാനി വരെ സംഭവിച്ചേക്കാം എന്ന ഭീതിയിലാണ് ജനങ്ങളെന്നും മന്ത്രിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കി ജനങ്ങളെ വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218657/wild-elephant-menace-in-irikkur-constituency)