---
title: "കൊട്ടിയൂരിൽ അറുതിയില്ലാതെ കാട്ടാന ശല്യം: ഒറ്റപ്ലാവിൽ കനത്ത കൃഷി നാശം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218679/kottiyoor"
published_at: "2024-07-09T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d4c454612f_IMG-20240709-WA0025.jpg"
keywords: []
---

# കൊട്ടിയൂരിൽ അറുതിയില്ലാതെ കാട്ടാന ശല്യം: ഒറ്റപ്ലാവിൽ കനത്ത കൃഷി നാശം 

> **Lead Summary:**  **കൊട്ടിയൂർ**: ഒറ്റപ്ലാവിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. മാളിയേക്കൽ ജോയിയുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കശുമാവ് എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. ഏതാനും ആഴ്ച‌കൾക്കിടെ പല തവണ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു.

## Article Content

 **കൊട്ടിയൂർ**: ഒറ്റപ്ലാവിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. മാളിയേക്കൽ ജോയിയുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കശുമാവ് എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. ഏതാനും ആഴ്ച‌കൾക്കിടെ പല തവണ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു.

വേലിയും കയ്യാലയും കാട്ടാനകൾ തകർത്തു. പ്രദേശവാസികൾ സ്ഥാപിച്ച കുടിവെളള പൈപ്പുകളും കാട്ടാനകൾ ചവിട്ടി പൊട്ടിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാർ, ബാബു കാരിവേലിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218679/kottiyoor)