---
title: "റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി "
english_title: "Narendramodi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218726/narendramodi"
published_at: "2024-07-10T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668dccc3ec0d6_IMG-20240710-WA0001.jpg"
keywords: []
---

# റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി 

> **Lead Summary:** **മോസ്കോ:** റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആണ് ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ’ നൽകി നരേന്ദ്രമോദിയെ ആദരിച്ചത്. 140 കോടി ഇന്ത്യക്കാർക്ക് ഇത് സമ്മാനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിൻ്റെ പ്രതിഫലനമാണെന്നും ബഹുമതി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

## Article Content

**മോസ്കോ:** റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആണ് ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ’ നൽകി നരേന്ദ്രമോദിയെ ആദരിച്ചത്. 140 കോടി ഇന്ത്യക്കാർക്ക് ഇത് സമ്മാനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിൻ്റെ പ്രതിഫലനമാണെന്നും ബഹുമതി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

യേശുവിൻ്റെ ആദ്യ അപ്പോസ്തലനും റഷ്യയുടെ രക്ഷാധികാരിയുമായ വിശുദ്ധ ആൻഡ്രൂവിൻ്റെ ബഹുമാനാർത്ഥം 1698-ൽ സാർ പീറ്റർ ദി ഗ്രേറ്റ് ആണ് ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ സ്ഥാപിച്ചത്. ഏറ്റവും മികച്ച സിവിലിയൻ അല്ലെങ്കിൽ മിലിട്ടറി മെറിറ്റിന് മാത്രമാണ് ഈ ബഹുമതി നൽകുക. ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ഗ്രാൻഡ് ഹാളിലാണ് ചടങ്ങുകൾ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218726/narendramodi)