---
title: "താത്കാലിക നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218768/appoinment"
published_at: "2024-07-10T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e13149b29d_download_(34).jpeg"
keywords: []
---

# താത്കാലിക നിയമനം 

> **Lead Summary:** **കണ്ണൂർ** :ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ ആർബിട്രേഷൻ അസിസ്റ്റൻ്റ് , ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** :ജില്ലയിൽ ദേശീയ പാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്ഷനിൽ ആർബിട്രേഷൻ അസിസ്റ്റൻ്റ് , ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആർബിട്രേഷൻ അസി: തസ്തികയിലേക്ക് റിട്ട: ഡെപ്യൂട്ടി കലക്ടർക്ക് അപേക്ഷിക്കാം.റവന്യൂ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട്/ വാല്വേഷൻ അസിസ്റ്റന്റ് ഭൂമി ഏറ്റെടുക്കൽ ( ജൂനിയർ സൂപ്രണ്ട് ) റവന്യു വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത എൽഡി / യുഡി ക്ലാർക്കുമാർ-- ഭൂമി ഏറ്റെടുക്കൽ ( ക്ലാർക്ക്) എന്നിവയാണ് യോഗ്യത. സ്യൂട്ട് സെക്ഷനുകളിലെ പ്രവർത്തനവും പ്രാവീണ്യവും അധികയോഗ്യതയായി ഈ രണ്ട് തസ്തികയിലേക്കും പരിഗണിക്കും. ബയോഡാറ്റയടക്കമുള്ള അപേക്ഷ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ആർബിട്രേഷൻ സെക്ഷനിൽ ജൂലൈ 12 വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ 04972- 700225, 700645 . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218768/appoinment)