---
title: "കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുന്നു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218779/thiruvanaththapuram"
published_at: "2024-07-10T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e15472e12d_IMG-20240619-WA0014.jpg"
keywords: []
---

# കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുന്നു

> **Lead Summary:** **തിരുവനന്തപുരം**: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്.

ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്. കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി - ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു.  എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.

*മാറ്റമുള്ള ട്രെയിനുകൾ* 19577 - തിരുനൽവേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനിൽ. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകൽ-റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു. 16336 - നാഗര്‍കോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു. 12283 - എറണാകുളം - നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു. 22655 - എറണാകുളം - നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു. 16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്‌ചൂര്‍-പുണെ-പൻവേൽ വഴി സര്‍വീസ് നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218779/thiruvanaththapuram)