തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കത്തെഴുതി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്ബോള്‍ ഞങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം 'നന്നായി' തന്നെ നിര്‍വഹിക്കുന്നുണ്ടെന്നും അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നുവെന്നും സുധാകരന് പരിഹസിച്ചു. വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പോലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം, കുത്തിമലര്‍ത്തിയ ശവശരീരങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ ഗുണ്ടകള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ എത്തിക്കുന്നതിനാല്‍ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നുവെന്നും സുധാകരന് പറഞ്ഞു. തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും 'അങ്ങേര്‍ക്കത്' മനസിലായില്ലെന്ന് തോന്നുന്നുവെന്നും സുധാകരന് കുറിച്ചു. എല്ലാത്തിനും 'കാരണഭൂതനായ' അങ്ങ് എ.കെ. ബാലന് ഇന്ന് ദേശാഭിമാനിയില്‍ പറഞ്ഞതുപോലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റ ഭാഗമായി 'അമേരിക്കയില്‍' സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും സുധാകരന് പരിഹസിച്ചു.
Letter sudhakaran