---
title: "കൊങ്കൺ തുരങ്കത്തിലെ വെള്ളക്കെട്ട് ; മൂന്ന് ട്രെയിനുകൾ റദ്ദാക്കി"
english_title: "Traincanceled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218866/traincanceled"
published_at: "2024-07-10T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e5fdf62914_1000011254.jpg"
keywords: []
---

# കൊങ്കൺ തുരങ്കത്തിലെ വെള്ളക്കെട്ട് ; മൂന്ന് ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം : **കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമായതിനാൽ ചെളിയും മണ്ണും നീക്കുന്നത് വൈകുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

## Article Content

**തിരുവനന്തപുരം : **കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമായതിനാൽ ചെളിയും മണ്ണും നീക്കുന്നത് വൈകുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

പെർണം ടണലിലെ വെള്ളക്കെട്ടും മണ്ണ് ഇടിയുന്നതും തുടരുന്നുവെന്ന് റെയിൽവേ അറിയിച്ചു. കൊങ്കൺ റൂട്ടിൽ രാത്രി എട്ടുമണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു തുരങ്കത്തിലെ തടസം നീക്കുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റെയിൽവേ വ്യക്തമാക്കി.

നേരത്തെ വൈകിട്ട് 4.55 ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന 16346 തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്, 16345 – ലോകമാന്യ തിലക് – തിരുവനന്തപുരം എക്സ്പ്രസ്, 12619 ലോകമാന്യ തിളക് – മംഗുളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

നേരത്തെ ഗോവയിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയിരുന്നു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എറണാകുളം ജംഗ്ഷൻ- പൂനെ ജംഗ്ഷൻ എക്സ്പ്രസ് ട്രെയിൻ, മംഗളുരു ജംഗ്ഷൻ – മുംബൈ സിഎസ്എംടി എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ – എച്ച് നിസാമുദ്ദീൻ, തിരുവനന്തപുരം സെൻട്രൽ – എച്ച്

നിസാമുദ്ദീൻ എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ്, എച്ച്.നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്, ബാവ്നഗർ – കൊച്ചുവേളി എക്സ്പ്രസ്, ലോകമാന്യ തിലക് – എറണാകുളം എക്സ്പ്രസ്, ഇൻഡോർ ജംഗ്ഷൻ – കൊച്ചുവേളി എക്സ്പ്രസ്, 22630 തിരുനെൽവേലി – ദാദർ എക്സ്പ്രസ് എക്സ്പ്രസ് (പൂനൈ – പൻവേൽ വഴി), 16311 ശ്രീ ഗംഗാനഗർ – കൊച്ചുവേളി എക്സ്പ്രസ് ( വിജയവാഡ – കോയമ്പത്തൂർ വഴി) എന്നീ ട്രെയിനുകൾ‌ വഴി തിരിച്ചുവിട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218866/traincanceled)