---
title: "ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു"
english_title: "Fishfarmersday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218868/fishfarmersday"
published_at: "2024-07-10T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e6143485ca_1000011260.jpg"
keywords: []
---

# ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ : **മത്സ്യബന്ധന വകുപ്പ് കണ്ണൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ മത്സ്യ കർഷക ദിനത്തിന്റെ ഭാഗമായി മത്സ്യ കർഷക സംഗമവും ആദരിക്കൽ ചടങ്ങും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

## Article Content

**കണ്ണൂർ : **മത്സ്യബന്ധന വകുപ്പ് കണ്ണൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ മത്സ്യ കർഷക ദിനത്തിന്റെ ഭാഗമായി മത്സ്യ കർഷക സംഗമവും ആദരിക്കൽ ചടങ്ങും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

 ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഷിജു അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ബ്ലോക്ക് മെമ്പർ മേരി റെജി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാജേഷ്ടി ടി കെ എന്നിവർ സംസാരിച്ചു.

 മികച്ച മത്സ്യകൃഷി കർഷകരായ എ കെ നാരായണൻ പായം, ബാലൻ എൻ ഇരിട്ടി, ഷിംജിത്ത് തില്ലങ്കേരി, വിൽസൻ അയ്യൻകുന്ന് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218868/fishfarmersday)