തേഞ്ഞിപ്പാലം പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ബാലവകാശ കമ്മീഷന് കേസെടുത്തു. തേഞ്ഞിപ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടി ഇന്നലെ വൈകീട്ട് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിക്കും മുമ്ബേ പെണ്‍കുട്ടി മരിച്ചിരുന്നു. ബന്ധുക്കളുള്‍പ്പെടെ ആറ് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴ് മാസം മുമ്ബാണ് പീഡനം നടന്നത്.ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. പരാതി നല്‍കിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ആരും പരിഗണിച്ചില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെയും കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിക്ക് മതിയായ കൗണ്‍സിലിങ്ങും സംരക്ഷണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്.
Case