ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ; കുറ്റപത്രം സമർപ്പിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ; കുറ്റപത്രം സമർപ്പിച്ചു
Jul 10, 2024 06:13 PM | By sukanya

 തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ഗുഢാലോചന കേസില്‍ പ്രതിയായ മുന്‍ എസ്പി എസ്. വിജയനെതിരെ സിബിഐ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനം. അന്ന് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ്സെന്ന് ബിഐ തിരുവനന്തപുരം ചീഫ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ജൂലായ് 26ന് പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഹോട്ടലില്‍ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതാണ് വിരോധമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് എസ്. വിജയൻ മറിയം റഷീദയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്തതിനാലാണ് ചാരവൃത്തി ആരോപിച്ചു കേസെടുത്തതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നത്. ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നെന്നും ഇനിയും മര്‍ദിച്ചിരുന്നെങ്കില്‍ മരിക്കുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ ഉടമ വി.സുകുമാരന്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. രണ്ടാം പ്രതി സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന കുറ്റപത്രത്തില്‍ പറയുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്‌തെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെകെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേര്‍ത്ത കേസില്‍ ഒരു തെളിവുമില്ല. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയതുമില്ല.

ISRO spy case was fabricated CBI

Next TV

Related Stories
കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം

Jul 14, 2024 08:42 PM

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ...

Read More >>
കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

Jul 14, 2024 07:10 PM

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്...

Read More >>
ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും സംഘടിപ്പിച്ചു

Jul 14, 2024 07:07 PM

ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും സംഘടിപ്പിച്ചു

ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും...

Read More >>
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

Jul 14, 2024 07:01 PM

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ...

Read More >>
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്

Jul 14, 2024 06:32 PM

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ...

Read More >>
കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

Jul 14, 2024 06:25 PM

കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്...

Read More >>
Top Stories


News Roundup