കണ്ണൂർ : നടപ്പിലാക്കിയ പദ്ധതികൾക്ക് പോലും ഫണ്ടുകൾ അനുവദിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെയും, പെൻഷൻ, ലൈഫ് പദ്ധതി, ഭിന്നശേഷി സ്കോളർഷിപ്പ് തുടങ്ങിയ സാധാരണക്കാരുടെ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ ലോക്കൽ ഗവർമ്മെണ്ട് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 20ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ ജനകീയ ഒപ്പു മതിൽ പരിപാടി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷന് മുമ്പിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നിർവഹിച്ചു.
കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽഅധ്യക്ഷതവഹിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ.തങ്ങൾ, കണ്ണൂർ മണ്ഡലം ജനറൽസെക്രട്ടറി സി സമീർ, ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ്ബാബുഎളയാവൂർ, ഷമീമ ടീച്ചർ, സിയാദ് തങ്ങൾ കോർപ്പറേഷൻ കൗൺസിലർ മാരായ കെ പി .അബ്ദുറസാഖ് , അഷ്റഫ് ചിറ്റുള്ളി, കെ.എം സാബിറ ടീച്ചർ,കെ.പി. റാഷിദ്, പി.പി ബീവി, എ.ഉമൈബ, പനയൻ ഉഷ,എം. ശകുന്തള, കെ. സുരേഷ്, ശ്രീജ ആരംഭൻ, സി.സുനിഷ, മണ്ഡലം -മേഖലാ മുസ്ലിം ലീഗ് നേതാക്കളായ സി.എറമുള്ളാൻ, നസീർ ചാലാട്, ടി.വി.മഹമൂദ് പങ്കെടുത്തു.
SIGNATURE CAMPAGIN