---
title: "വേക്കളം എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻ്റ്   ഇലക്ഷൻ നടത്തി"
english_title: "Schoolparlementelection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219120/schoolparlementelection"
published_at: "2024-07-11T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fa642a2ebd_1000011409.jpg"
keywords: []
---

# വേക്കളം എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻ്റ്   ഇലക്ഷൻ നടത്തി

> **Lead Summary:** വേക്കളം : വേക്കളം എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.

## Article Content

വേക്കളം : വേക്കളം എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.

സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്.

ജനാധിപത്യ വ്യവസ്ഥയുടെ നാഴിക കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻ്റെ  വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

അധ്യാപകരായ ജിജോ കെ. ആൻറണി, നിഷ വി ഐ, ആശ്രിത് എ, അനുശ്രീ ജി തുടങ്ങിയവർ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219120/schoolparlementelection)