കൊവിഡ് തീവ്ര വ്യാപനം ജാഗ്രതയോടെ കാണണം: മന്ത്രി ഗോവിന്ദൻ

കൊവിഡ് തീവ്ര വ്യാപനം ജാഗ്രതയോടെ കാണണം: മന്ത്രി ഗോവിന്ദൻ
Jan 21, 2022 07:27 AM | By Niranjana

കൊവിഡ് തീവ്ര വ്യാപനം വലിയ അപകടഘട്ടത്തിലേക്ക് നീങ്ങുമെന്ന് കണ്ട് ആരോഗ്യ സംവിധാനങ്ങളും ജനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജില്ലയിലെ കൊവിഡ് സ്ഥിതിവിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ്തലം മുതലുള്ള ജാഗ്രത സമിതികളെ പുനരുജ്ജീവിപ്പിച്ച് ജനകീയ ഇടപെടൽ വീണ്ടും സജീവമാക്കണം. സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ജില്ലയിലും രോഗവ്യാപനം തീവ്രമാണ്. കേസുകൾ 20,000 വരെ എത്തിയേക്കാമെന്ന നിഗമനത്തിൽ ആവശ്യമായ സജ്ജീകരണങ്ങളും പ്ലാനും ഉണ്ടാക്കണം. ഇതോടൊപ്പം രോഗവ്യാപനത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണവും നൽകേണ്ടതുണ്ട്. രോഗവ്യാപിച്ചാലും വലിയ പ്രശ്‌നമില്ല എന്ന മനോഭാവം പലർക്കുമുണ്ട്. രോഗമുണ്ടാകുന്ന വരിൽ കൂടുതൽ പേർക്കും വലിയ ഗുരുതരാവസ്ഥ ഇല്ല. എന്നാൽ അതുകൊണ്ട് ഇത് ഗൗരവമല്ല എന്ന ചിന്ത പാടില്ല. ഇപ്പോഴും രോഗം കാരണം മരണം ഉണ്ടാകുന്നത് മനസ്സിലാക്കണം. രോഗബാധിതരിൽ ചികിത്സ ആവശ്യമായ വർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയണം. അതിനാൽ ചികിത്സക്കും പരിശോധനക്കു മുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളും കൂടുതലായി സജ്ജമാക്കി വെക്കണം. കൊവിഡ് പരിശോധനക്ക് മലയോര മേഖലയിലടക്കം കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇതിനാവശ്യമായ നടപടി സ്വീകരിക്കണം. ഡോക്ടർമാർ, നഴ്‌സുമാർ ,മറ്റ് ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ അടിയന്തരമായി നികത്താൻ ആവശ്യമായ കാര്യങ്ങൾക്കും മന്ത്രി നിർദേശം നൽകി. കൊ വിഡ് വ്യാപനം കണക്കിലെടുത്ത് ആവശ്യമാകുന്ന ഘട്ടത്തിൽ കൂടുതൽ ജീവനക്കാരെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള പ്ലാനും തയ്യാറാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താൻ കഴിയും. എഫ് എൽടിസി, സി എൽടിസി കൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പും വേണം.



ഇക്കാര്യങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങളും പ്ലാനും തയ്യാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് മാനേജറെയും മന്ത്രി ചുമതലപ്പെടുത്തി.


വിവിധ ആശുപത്രികളിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തണമെന്ന് എം എൽ എ മാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കൊവിഡ് ബ്രിഗേഡിനെ വീണ്ടും നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിലുണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ച് നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.


എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, കെ കെ ശൈലജ ടീച്ചർ, കെ പി മോഹനൻ. അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക്, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Covid spreading

Next TV

Related Stories
വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

Mar 28, 2024 05:56 PM

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം...

Read More >>
അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

Mar 28, 2024 05:52 PM

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക്...

Read More >>
#aadujeevitham |  ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ

Mar 28, 2024 04:55 PM

#aadujeevitham | ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ

ആടുജീവിതം; വീട്ടിൽ ചെന്ന് രാജുവിനെ കാണണം; മനസ്സ് നിറഞ്ഞ് സുപ്രിയ...

Read More >>
#delhi | സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു;  ബിജെപിയിലെക്ക്

Mar 28, 2024 04:38 PM

#delhi | സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലെക്ക്

സാവിത്രി ജിൻഡാൽ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലെക്ക്...

Read More >>
#Jayarajan |  എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

Mar 28, 2024 04:25 PM

#Jayarajan | എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി

#Jayarajan | എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി...

Read More >>
#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

Mar 28, 2024 04:13 PM

#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ...

Read More >>
Top Stories