---
title: "വിർച്വൽ തൊഴിൽ മേള 21 മുതൽ"
english_title: "Virtual job fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21918/virtual-job-fair"
published_at: "2022-01-21T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea198f59b5b_images (31).png"
keywords: []
---

# വിർച്വൽ തൊഴിൽ മേള 21 മുതൽ

> **Lead Summary:** കേരള നോളജ് ഇക്കോണമി മിഷൻ വിർച്വൽ തൊഴിൽ മേള ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. ഉദ്യോഗാർഥികൾക്ക് knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യത, അനുഭവ പരിചയം എന്നിവ ഉൾപ്പെടെ പ്രൊഫൈൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിർച്വൽ ജോബ് ഫെയർ തെരഞ്ഞെടുത്ത് പുതുക്കിയ വിവരങ്ങളും റെസ്യുമയും നൽകണം.

## Article Content

കേരള നോളജ് ഇക്കോണമി മിഷൻ വിർച്വൽ തൊഴിൽ മേള ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. ഉദ്യോഗാർഥികൾക്ക് knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യത, അനുഭവ പരിചയം എന്നിവ ഉൾപ്പെടെ പ്രൊഫൈൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിർച്വൽ ജോബ് ഫെയർ തെരഞ്ഞെടുത്ത് പുതുക്കിയ വിവരങ്ങളും റെസ്യുമയും നൽകണം.

പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾ തൊഴിൽദായകരിൽ നിന്ന് തെരഞ്ഞെടുക്കാം. വിവിധ ജോലികൾക്കുള്ള തീയതിയും സമയവും ഉദ്യോഗാർഥികളെ ഇമെയിൽ വഴി അറിയിക്കും. ഫോൺ: 0471 2737881

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21918/virtual-job-fair)