---
title: "കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി "
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219274/ulikkal"
published_at: "2024-07-12T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690b40bb913c_Screenshot_20240712-101008_WhatsAppBusiness.jpg"
keywords: []
---

# കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി 

> **Lead Summary:** **ഉളിക്കൽ** : ഉളിക്കൽ എ കെ ജി നഗറിൽ നിർമ്മാണത്തിൽ ഇരുന്ന കിണറ്റിൽ വീണ ആളെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഉളിക്കൽ സ്വദേശി പൂവാങ്കൽ ശ്രീജിത്ത് ആണ് അപകടത്തിൽ പെട്ടത്.

## Article Content

**ഉളിക്കൽ** : ഉളിക്കൽ എ കെ ജി നഗറിൽ നിർമ്മാണത്തിൽ ഇരുന്ന കിണറ്റിൽ വീണ ആളെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഉളിക്കൽ സ്വദേശി പൂവാങ്കൽ ശ്രീജിത്ത് ആണ് അപകടത്തിൽ പെട്ടത്.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരട്ടി ഫയർഫോഴ്സിൽ വിവരം ലഭിക്കുന്നത്. ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും പ്രദേശവാസിയായ ജോഷി കിണറ്റിൽ ഇറങ്ങി ശ്രീജിത്തിനെ സുരക്ഷിതമായി കയറിൽ ബന്ധിച്ച് നിർത്തിയിരുന്നു . അപകടം നടന്ന കിണറിന് ഏകദേശം എട്ടുമീറ്റർ താഴ്ചയും രണ്ട് മീറ്റർ വെള്ളവും ഉണ്ടയിരുന്നു . ഫയർ ഫോഴ്‌സ് വല ഉപയോഗിച്ച് രണ്ടുപേരെയും കരക്ക് എത്തിക്കുക ആയിരുന്നു . അപകടത്തിൽ നിസാര പരിക്കേറ്റ ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി . ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘത്തിൽ അസി. സ്റ്റേഷൻ ഓഫിസർ സി.പി. ബൈജു , ഗ്രേഡ് എ എസ് ടി ഒ മഹറൂഫ് , ഫയർ ഓഫിസർമാരായ അനീഷ് മാത്യു , തോമസ് , രവീന്ദ്രൻ , ബഞ്ചമിൻ , ഡ്രൈവർമാരായ മത്തായി ,വിനേഷ് ഗോപി , ഹോം ഗാർഡുമാരായ പ്രഭാകരൻ , പവിത്രൻ , ധനേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219274/ulikkal)