---
title: "നെറ്റ് സീറോ കാർബൺ കോർകമ്മറ്റി ശില്പശാല തുടങ്ങി"
english_title: "Netcarboncorcommittee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219374/netcarboncorcommittee"
published_at: "2024-07-12T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690f33fc9319_1000011765.jpg"
keywords: []
---

# നെറ്റ് സീറോ കാർബൺ കോർകമ്മറ്റി ശില്പശാല തുടങ്ങി

> **Lead Summary:** **ഇരിട്ടി : **നവകേരളം കർമ്മപദ്ധതിക്ക് കീഴിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നെറ്റ് സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് കോർ കമ്മറ്റി അംഗങ്ങൾക്കുള്ള മേഖല ശില്പശാല തുടങ്ങി.

## Article Content

**ഇരിട്ടി : **നവകേരളം കർമ്മപദ്ധതിക്ക് കീഴിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നെറ്റ് സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് കോർ കമ്മറ്റി അംഗങ്ങൾക്കുള്ള മേഖല ശില്പശാല തുടങ്ങി.

ജില്ലയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഏഴ് പഞ്ചായത്തുകളിലേയും രണ്ടാം ഘടത്തിൽ ഉൾപെടുത്തിയ 16 പഞ്ചായത്തുകളിലെയും കോർ കമ്മറ്റി അംഗങ്ങൾക്ക് വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

ഇരിട്ടി, പേരാവൂർ, ഇരിക്കൂർ ബ്ലോക്കുകൾ കേന്ദ്രീകരിച്ചുള്ള ശില്പശാല ഇരിട്ടി ബ്ലോക്ക് ഹാളിൽ പ്രസിഡന്റ് എം വേലായുധൻ ഉദ്ഘാടനം ചെയ്തു.

കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ അവതരണം നടത്തി.

നെറ്റ് സീറോ കാർബൺ കേരളം എന്തിന് എന്ന വിഷയത്തിൽ വി സഹദേവനും, സംഘടാക സമിതികൾ ഘടനകൾ എന്ന വിഷയത്തിൽ നിഷാദ് മണത്തണയും, തുടർ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ പി പി സുകുമാരനും ക്‌ളാസുകൾ നൽകി.

പായം, കൂടാളി, മുഴക്കുന്ന്, കേളകം, പടിയൂർ പഞ്ചായത്തിൽ നിന്നെത്തിയ കോർകമ്മറ്റി അംഗങ്ങൾക്കാണ് ഏകദിന ശില്പശാല നടത്തിയത്.

റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക സ്വാഗതം പറഞ്ഞു.ജോയിന്റ് ബി ഡി ഒ ദിവാകരൻ, റിസോഴ്സ് പേഴ്സൺമാരായ നാരായണൻ കുറുവൻ, വി ബാലൻ,ടി ശോഭ,ഹരിതകേരളമിഷൻ ഇന്റെൺ കെ ജിൻഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219374/netcarboncorcommittee)