---
title: "അടക്കാത്തോട് മൃഗാശുപത്രി റോഡ് എസ്ഡിപിഐ ഉപരോധിച്ചു"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219377/adakkathode"
published_at: "2024-07-12T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690f5e5792e0_1000011772.jpg"
keywords: []
---

# അടക്കാത്തോട് മൃഗാശുപത്രി റോഡ് എസ്ഡിപിഐ ഉപരോധിച്ചു

> **Lead Summary:** **കേളകം: **അടക്കാത്തോട് ആറാം വാർഡിലെ മൃഗാശുപത്രി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി റോഡ് ഉപരോധിച്ചു.

## Article Content

**കേളകം: **അടക്കാത്തോട് ആറാം വാർഡിലെ മൃഗാശുപത്രി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി റോഡ് ഉപരോധിച്ചു.

ഉപരോധ സമരം ബ്രാഞ്ച് പ്രസിഡൻ്റ് ഷാജഹാൻ കാലായിൽ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തേക്കുള്ള ആളുകൾക്ക് സഞ്ചരിക്കാനും വാഹനങ്ങൾ പോകുന്നതും ദുരിതം പേറിയാണ്. വലിയ കുഴിയും ചെളിയും നിറഞ്ഞ് ഈ രൂപത്തിലായിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ അധികാരികൾ രംഗത്ത് വന്നിട്ടില്ല.

ലോക് സഭ തിരഞ്ഞെടുപ്പിൻ്റെ ദിവസങ്ങൾക്ക് മുമ്പ് റോഡ് ശരിയാക്കിത്തരാം എന്ന നിലയിൽ ടാറിൻ്റെ വീപ്പകൾ കൊണ്ടിറക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും തിരഞ്ഞെടുപ്പിൻ്റെ ഫലം വന്നപ്പോൾ ടാർ വീപ്പകൾ അപ്രത്യക്ഷമാകുകയും ചെയ്ത പ്രതിഭാസം ഈ നാട്ടിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.

അതുകൊണ്ട് നിത്യേന നിരവധി വാഹനങ്ങളും കർഷകരും മൃഗാശുപത്രി യിലേക്ക് വന്നു പോകുന്ന ഈ റോഡ് നന്നാക്കാൻ വാർഡ് മെമ്പറും കേളകം പഞ്ചായത്ത് ഭരണ സമിതിയും ഇനിയെങ്കിലും തയ്യാറാകണം.

ഇത് മാത്രമല്ല അടക്കാത്തോട്, നാരങ്ങത്തട്ട് റോഡുകളിലെ പ്രധാന ഇടങ്ങളിലെ വഴിവിളക്കുകൾ കണ്ണടച്ചിട്ടും നാളുകൾ ഏറെയായി. അതിനും ഉടൻ പരിഹാരം കാണണമെന്നും ഷാജഹാൻ കാലായിൽ ആവശ്യപ്പെട്ടു.

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് അലിക്കുട്ടി പി.എസ്, സെക്രട്ടറി ശരീഫ് കെ.എൻ, ജോ: സെക്രട്ടറി ഷാനവാസ് കെ.എ, ട്രഷറർ താജുദ്ദീൻ എൻ.എ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219377/adakkathode)