---
title: "സംഘടനവിരുദ്ധ പ്രവർത്തനം: കണ്ണൂർ കോൺഗ്രസിൽ സസ്‌പെൻഷൻ "
english_title: "Anti-Organisational Activities in cannur congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219438/anti-organisational-activities-in-cannur-congress"
published_at: "2024-07-12T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66912dc65fdda_martin_george_kannur.jpg"
keywords: []
---

# സംഘടനവിരുദ്ധ പ്രവർത്തനം: കണ്ണൂർ കോൺഗ്രസിൽ സസ്‌പെൻഷൻ 

> **Lead Summary:** സംഘടനവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്ന ടി സി താഹ തുടർന്നും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നതിന്റെ പേരിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.

## Article Content

സംഘടനവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്ന ടി സി താഹ തുടർന്നും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നതിന്റെ പേരിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്.

കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് എതിരെ മത്സരിക്കുന്ന ഗംഗാധരൻ പുത്തലത്ത്, വിനീഷ് ചട്ട, സുബൈർ കെ കെ, മനോജ് കുമാർ ബാബുക്കൻ, ഷീബ ചിമ്മിണിയൻ എന്നിവരെയും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219438/anti-organisational-activities-in-cannur-congress)