---
title: "വിഴിഞ്ഞം തുറമുഖം: കണ്ണൂരിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം "
english_title: "Vizhinjam Port: UDF Protest In Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219486/vizhinjam-port-udf-protest-in-kannur"
published_at: "2024-07-12T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66914a9f84cb1_kannur_udf.jpg"
keywords: []
---

# വിഴിഞ്ഞം തുറമുഖം: കണ്ണൂരിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം 

> **Lead Summary:** കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനേയോ യുഡിഎഫ് എംപിയെയോ ക്ഷണിക്കാത്തതിലും വേദിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാത്തതിലും പ്രതിക്ഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരിയും നേതൃത്വം നൽകി.

## Article Content

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനേയോ യുഡിഎഫ് എംപിയെയോ ക്ഷണിക്കാത്തതിലും വേദിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാത്തതിലും പ്രതിക്ഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കണ്‍വീനര്‍ അഡ്വ. അബ്ദുൽ കരീം ചേലേരിയും നേതൃത്വം നൽകി.

നേതാക്കളായ മേയർ മുസ്‌ലിഹ്‌ മഠത്തിൽ, അഡ്വ ടി ഒ മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, കെ.ടി. സഹദുള്ള, രാജീവൻ എളയാവൂർ, സുനിൽ കുമാർ പി, എൻ.കെ.റഫീഖ് മാസ്റ്റർ, വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, ഫാറൂഖ് വട്ടപ്പൊയിൽ, കെ ബാലകൃഷ്ണൻ മാസ്റ്റർ, അഡ്വ റഷീദ് കവ്വായി, ടി ജനാർദ്ദനൻ, കായക്കൽ രാഹുൽ, പി.സി.അഹമ്മദ് കുട്ടി, കൂക്കിരി രാഗേഷ്, സി.എറമുള്ളാൻ, സി എം ഗോപിനാഥ്, കല്ലിക്കോടൻ രാഗേഷ്, ഷാകുമാരി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219486/vizhinjam-port-udf-protest-in-kannur)