---
title: "കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. "
english_title: "1 more memu train in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21951/1-more-memu-train-in-kerala"
published_at: "2022-01-21T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea4625497d2_images - 2022-01-21T110508.861.jpeg"
keywords: []
---

# കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. 

> **Lead Summary:** കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്

## Article Content

കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി അനുവദിച്ചു. മംഗലാപുരം-കണ്ണൂര്‍ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സര്‍വീസ്

റിപ്പബ്ലിക് ദിനത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21951/1-more-memu-train-in-kerala)