അങ്ങാടികടവ് : അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പള്ളിയുടെ സിമിത്തേരിക്ക് സമീപം നിർമ്മാണത്തിൽ ഇരിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം നിർത്തിവച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എൽ ഡി എ്ഫിന്റെ നേതൃത്വത്തിൽ ജനകീയ സംരക്ഷണ മാർച്ച് നടത്തി .
പഞ്ചായത്ത് ഓഫിസിന് മുന്നിൽ വച്ച് മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലിസും തമ്മിൽ അൽപനേരം ഉന്തും തള്ളും നടന്നു . തുടർന്ന് പ്രതിക്ഷേധ യോഗം സി പി എം ജില്ലാ കമ്മറ്റി അംഗം അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു . എബ്രഹാം മാസ്റ്റർ അധ്യക്ഷത വഹിച്ചു . എൻ.എ. സുകുമാരൻ , ബിജോയ് പ്ലാത്തോട്ടം , സിബി വാഴക്കാല , ഷൈനി വര്ഗീസ് , കെ.ജെ. സജീവൻ , ദിലീപ് മോഹൻ , പി.എ. മാത്യു , ജോർജ് ഓരത്തേൽ , ബാബു കാരക്കാട്ട് , എൻ.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു .
നിലവിൽ നിർമ്മാണം നടക്കുന്ന വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണം നിർത്തിവച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർ ഉൾപ്പെടെ പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം പരാതി നൽകി .
Iritty