---
title: "വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണ്: കെ മുരളീധരൻ"
english_title: "Vizhinjam means Oommen Chandy in everyone's memory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219626/vizhinjam-means-oommen-chandy-in-everyones-memory"
published_at: "2024-07-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66922b3ba54d2_umman_chandi.jpg"
keywords: []
---

# വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണ്: കെ മുരളീധരൻ

> **Lead Summary:**  തിരുവനന്തപുരം: എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണെന്ന് കെ മുരളീധരൻ. വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നു എന്ന സിപിഐഎം ആശങ്ക പിണറായിക്കില്ല.തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. എന്നാൽ സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു.

## Article Content

 തിരുവനന്തപുരം: എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണെന്ന് കെ മുരളീധരൻ. വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നു എന്ന സിപിഐഎം ആശങ്ക പിണറായിക്കില്ല.തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. എന്നാൽ സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ സ്മരിച്ച ഷംസീറിന്‍റെ നിലപാടിനെയും കെ മുരളീധരൻ പ്രശംസിച്ചു. പിണറായിയുടെ മുന്നിൽ നിന്ന് പ്രസംഗിക്കാൻ പ്രയാസമുണ്ടാകുമെന്നും എങ്കിലും ഉമ്മൻചാണ്ടിയുടെ പങ്ക് ഷംസീര്‍ എടുത്തു പറഞ്ഞത് മാതൃകാപരമാണെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219626/vizhinjam-means-oommen-chandy-in-everyones-memory)