---
title: "കണ്ണൂരിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു "
english_title: "Bikeaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219656/bikeaccident"
published_at: "2024-07-13T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66923d4a3e26c_1000011971.jpg"
keywords: []
---

# കണ്ണൂരിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു 

> **Lead Summary:** **കണ്ണൂർ : **പെരിങ്ങോം പെട്രോൾ പമ്പിന് സമീപം സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് പുറകിൽ സഞ്ചരിച്ച യാത്രികൻ മരിച്ചു.

## Article Content

**കണ്ണൂർ : **പെരിങ്ങോം പെട്രോൾ പമ്പിന് സമീപം സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് പുറകിൽ സഞ്ചരിച്ച യാത്രികൻ മരിച്ചു.

ഇരിട്ടി ചരൾ സ്വദേശി റെറ്റിഷ് മാത്യു ആണ് മരിച്ചത്. പെരിങ്ങോം പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. പയ്യന്നൂരിൽ നിന്ന് തയ്യേനിയിലേയ്ക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സും പെരിങ്ങോം പെട്രോൾ പമ്പിൽ നിന്നും എണ്ണയടിച്ചതിന് ശേഷം റോഡിലേക്ക് ഇറങ്ങിയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ബസ്സിൽ നിന്നും തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബസ് കണ്ടക്ടർ പുളിങ്ങോം സ്വദേശി ജിസ്സിനെയും ബൈക്ക് ഓടിച്ചിരുന്ന പെരിങ്ങോം ചിലകിലെ അർജുനെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിങ്ങോത്ത് സഹോദരിയുടെ വീട്ടിൽ താമസിച്ച് പ്ലംബിംഗ് ജോലി ചെയ്തു വരികയായിരുന്നു റെറ്റിഷ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219656/bikeaccident)