---
title: "തെറ്റ് ചെയ്തിട്ടില്ല; പ​രാ​തി​ക്കാ​ര​ന്റെ വീട്ടിൽ അ​മ്മ​ക്കൊ​പ്പം സ​മ​ര​ത്തി​നെ​ത്തി പ്ര​മോ​ദ് കോ​ട്ടൂ​ളി"
english_title: "Pramod Kottooli arrives at complainant's house for protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219716/pramod-kottooli-arrives-at-complainants-house-for-protest"
published_at: "2024-07-13T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692799c360dc_A_News_psc.jpg"
keywords: []
---

# തെറ്റ് ചെയ്തിട്ടില്ല; പ​രാ​തി​ക്കാ​ര​ന്റെ വീട്ടിൽ അ​മ്മ​ക്കൊ​പ്പം സ​മ​ര​ത്തി​നെ​ത്തി പ്ര​മോ​ദ് കോ​ട്ടൂ​ളി

> **Lead Summary:**  കോ​ഴി​ക്കോ​ട്: പ​രാ​തി​ക്കാ​ര​ന്റെ വീട്ടിൽ അ​മ്മ​ക്കൊ​പ്പംസ​മ​ര​ത്തി​നെ​ത്തി പ്ര​മോ​ദ് കോ​ട്ടൂ​ളി. പി​എ​സ്‌​സി അം​ഗ​ത്വം വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ പാർട്ടിയിൽ നിന്നും പുറത്തായ പ്രമോദ് കോട്ടൂളിയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചയാളുടെ വീട്ടിൽ സമരത്തിനെത്തിയത്. താ​ൻ ആ​രു​ടെ​യും പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​മോ​ദ് പ​റ​ഞ്ഞു.

## Article Content

 കോ​ഴി​ക്കോ​ട്: പ​രാ​തി​ക്കാ​ര​ന്റെ വീട്ടിൽ അ​മ്മ​ക്കൊ​പ്പംസ​മ​ര​ത്തി​നെ​ത്തി പ്ര​മോ​ദ് കോ​ട്ടൂ​ളി. പി​എ​സ്‌​സി അം​ഗ​ത്വം വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ പാർട്ടിയിൽ നിന്നും പുറത്തായ പ്രമോദ് കോട്ടൂളിയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചയാളുടെ വീട്ടിൽ സമരത്തിനെത്തിയത്. താ​ൻ ആ​രു​ടെ​യും പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് പ്ര​മോ​ദ് പ​റ​ഞ്ഞു.

ആ​ര്‍​ക്ക് എ​പ്പോ​ൾ എ​വി​ടെ വ​ച്ച് പ​ണം കൊ​ടു​ത്തു​വെ​ന്ന് പ​രാ​തി​ക്കാ​രൻ വ്യ​ക്ത​മാ​ക്ക​ണം. ഈ ​സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ്രമോദ് പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​മ്മ​യ്ക്കൊ​പ്പം പ​രാ​തി​ക്കാ​ര​നാ​യ ശ്രീ​ജി​ത്തിന്‍റെ വീ​ടി​ന് മു​ന്നി​ൽ പ്ര​മോ​ദ് സ​മ​രം ന​ട​ത്തു​ക​യാ​ണ്.

തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​മ്മ​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​മോ​ദ് പറയുന്നു. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​മോ​ദ് കോ​ട്ടൂ​ളി പ്ലൈ​വു​ഡ് വ്യാ​പാ​രി​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219716/pramod-kottooli-arrives-at-complainants-house-for-protest)