---
title: "കനത്ത മഴയിൽ ചാവശേരിയിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു; വീട് അപകട ഭീക്ഷണിയിൽ"
english_title: "due to heavy rain House Well Collapses In Chavassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219757/due-to-heavy-rain-house-well-collapses-in-chavassery"
published_at: "2024-07-13T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692a09193a85_iritty.jpg"
keywords: []
---

# കനത്ത മഴയിൽ ചാവശേരിയിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു; വീട് അപകട ഭീക്ഷണിയിൽ

> **Lead Summary:**  ഇരിട്ടി: കനത്ത മഴയിൽ ചാവശേരിയിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. ചാവശ്ശേരികട്ടേങ്കണ്ടം കുറുങ്കളത്തെ അബൂബക്കറിൻ്റെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം രാത്രിയിലുണ്ടായ കനത്ത മഴയിൽ ആൾമറ കെട്ടിയ കിണർ ഇടിഞ്ഞു താഴുകയായിരുന്നു.കിണർ ഇടിഞ്ഞുതാഴ്ന്നതോടെ വീടും അപകട ഭീഷണിയിലായിരിക്കുകയാണ്.

## Article Content

 ഇരിട്ടി: കനത്ത മഴയിൽ ചാവശേരിയിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. ചാവശ്ശേരികട്ടേങ്കണ്ടം കുറുങ്കളത്തെ അബൂബക്കറിൻ്റെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു സംഭവം രാത്രിയിലുണ്ടായ കനത്ത മഴയിൽ ആൾമറ കെട്ടിയ കിണർ ഇടിഞ്ഞു താഴുകയായിരുന്നു.കിണർ ഇടിഞ്ഞുതാഴ്ന്നതോടെ വീടും അപകട ഭീഷണിയിലായിരിക്കുകയാണ്.

ഇരിട്ടിനഗരസഭ ചെയർഴ്സൺ കെ. ശ്രീലത, വാർഡ് കൗൺസിലർ പി. രജീഷ ചാവശ്ശേരി വില്ലേജ് ഓഫിസർ എം.ആർ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219757/due-to-heavy-rain-house-well-collapses-in-chavassery)