---
title: "മതത്തിനും വിശ്വാസത്തിനും അതീതമായി സ്നേഹിക്കുകയും   ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ദൈവസ്‌നേഹം ഉണ്ടാകുന്നത്:  ജോർജ്ജ് കുര്യൻ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219785/iritty"
published_at: "2024-07-14T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693223373b2e_IMG-20240714-WA0001.jpg"
keywords: []
---

# മതത്തിനും വിശ്വാസത്തിനും അതീതമായി സ്നേഹിക്കുകയും   ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ദൈവസ്‌നേഹം ഉണ്ടാകുന്നത്:  ജോർജ്ജ് കുര്യൻ

> **Lead Summary:** ** ഇരിട്ടി:** മതത്തിനും വിശ്വാസത്തിനും അതീതമായി പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ദൈവസ്‌നേഹം ഉണ്ടാകുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.

## Article Content

** ഇരിട്ടി:** മതത്തിനും വിശ്വാസത്തിനും അതീതമായി പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്താണ് ദൈവസ്‌നേഹം ഉണ്ടാകുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു.

പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിൽ ആർമണ്ട് അച്ഛന്റെ ദൈവദാസ പദവി പ്രഖ്യാപനത്തിന് ശേഷം നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ദൈവത്തിലേക്ക് എത്തുന്നത് വലിയ കാര്യമാണ്. ദൈവത്തെപോലെ ആരാധിക്കപ്പെടുക എന്ന് പറയുന്നത് സ്വർഗീയമാണെന്ന് അദ്ദേഹം പറഞ്ഞു. ആർമണ്ട് അച്ചൻ നന്മയുടേയും സ്‌നേഹത്തിന്റെയും അടയാളമായിരുന്നു എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചുക്കൊണ്ട് തലശേരി അതിരൂപത ആർച്ച് ബിപ്പ് മാർ ജോസഫ് പാംബ്ലാനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219785/iritty)