---
title: "ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219791/aralam"
published_at: "2024-07-14T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66932c0d63ceb_Screenshot_20240714-070759_Samsung_Internet.jpg"
keywords: []
---

# ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ

> **Lead Summary:** **ഇരിട്ടി** : ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ ഒരുങ്ങുന്നു. കാര്ഷിക ഫാമിലെ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ചെണ്ടുമല്ലിത്തൈകൾ നട്ടുകൊണ്ട് തലശ്ശേരി സബ് കലക്ടറും ആറളം ഫാം എംഡിയുമായ സന്ദീപ് കുമാർ ഐ എ എസ് നിർവഹിച്ചു.

## Article Content

**ഇരിട്ടി** : ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ ഒരുങ്ങുന്നു. കാര്ഷിക ഫാമിലെ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ചെണ്ടുമല്ലിത്തൈകൾ നട്ടുകൊണ്ട് തലശ്ശേരി സബ് കലക്ടറും ആറളം ഫാം എംഡിയുമായ സന്ദീപ് കുമാർ ഐ എ എസ് നിർവഹിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാർ, അഗ്രികൾച്ചർ ഓഫീസർമാരായ സജീഷ്, അതുൽലാൽ, തൊഴിലാളികളും ഉദ്ഘാടനത്തിൽ പങ്കുചേർന്നു. ഇത്തവണത്തെ ഓണത്തിന് നല്ല വിപണി കണ്ടെത്താൻ കഴിയുമെന്നാണ് ഫാം അധികൃതർ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219791/aralam)