---
title: "കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു"
english_title: "Died while undergoing treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21989/Died-while-undergoing-treatment"
published_at: "2022-01-21T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea6dcc80a1b_Picsart_22-01-21_13-54-14-315.jpg"
keywords: []
---

# കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

> **Lead Summary:** ഇരിട്ടി: കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലിരിക്കേ വയോധിക മരിച്ചു. കീഴൂർ വൈരീഘാതകൻ ക്ഷേത്രത്തിന് സമീപം സൗപർണ്ണികാ നിവാസിൽ കീഴൂരിടത്തിൽ മാധവിക്കുട്ടി യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴുഞ്ഞു വീണ മാധവിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

## Article Content

ഇരിട്ടി: കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലിരിക്കേ വയോധിക മരിച്ചു. കീഴൂർ വൈരീഘാതകൻ ക്ഷേത്രത്തിന് സമീപം സൗപർണ്ണികാ നിവാസിൽ കീഴൂരിടത്തിൽ മാധവിക്കുട്ടി യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴുഞ്ഞു വീണ മാധവിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഭർത്താവ് : ടി.എം. ശ്രീകുമാർ (റിട്ട. തഹസിൽദാർ). മകൾ: കെ. ശ്രീവിദ്യ (അദ്ധ്യാപിക, ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ). മരുമകൻ: എം.പി. അനിൽകുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ,ഇരിട്ടി താലൂക്ക് ആശുപത്രി).

സഹോദരങ്ങൾ: കെ. ഭുവനദാസൻ വാഴുന്നവർ (റിട്ട. പ്രഥമാധ്യാപകൻ, ഇരിട്ടി ഹൈസ്‌കൂൾ, പ്രസിഡന്റ്, കീഴൂർ മഹാദേവക്ഷേത്ര സമിതി), കുഞ്ഞി കാർത്ത്യായനി അമ്മ (പിലാത്തറ), ശാരദ (ചെന്നൈ), രാധാകൃഷ്ണൻ (റിട്ട. ക്ലർക്ക്, ഇരിട്ടി ഹൈസ്‌കൂൾ), പരേതയായ കെ. സരസ്വതി (റിട്ട. അദ്ധ്യാപിക, കീഴൂർ വി യു പി സ്‌കൂൾ), രമണിയമ്മ (പായം). സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21989/Died-while-undergoing-treatment)