---
title: "യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു"
english_title: "Visited the leaders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21993/Visited-the-leaders"
published_at: "2022-01-21T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea73e118d73_Picsart_22-01-21_14-20-03-898.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു

> **Lead Summary:** യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു രാവിലെ 11:45 ഓടെ ആണ് ഷാഫി പറമ്പിൽ എം എൽ എ കണ്ണൂർ സബ് ജയിലിൽ എത്തിയത്. വ്യാഴാഴ്ച കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നേതാക്കളെ സന്ദർശിച്ചു രാവിലെ 11:45 ഓടെ ആണ് ഷാഫി പറമ്പിൽ എം എൽ എ കണ്ണൂർ സബ് ജയിലിൽ എത്തിയത്. വ്യാഴാഴ്ച കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റിയടക്കം അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യോഗത്തിലേക്ക് തള്ളികയറാൻ ശ്രമിച്ച ഇവരെ ഡി വൈ എഫ് ഐ - സി പി എം  പ്രവർത്തകർ ആക്രമിച്ചിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാവിലെ ഷാഫി പറമ്പിലിന്റെ കൂടെ ഡിസിസി പ്രസിഡന്റ്‌ അഡ്വ.മാർട്ടിൻ ജോർജ്,മുസ്ലിം ലീഗ് നേതാവ് എം പി മുഹമ്മദ്‌ അലി, മേയർ അഡ്വ ടി ഒ മോഹനൻ,രാഹുൽ, കെ കമൽ ജിത്ത്, ജോ മോൻ, സന്ദീപ് പാണപ്പുഴ എന്നിവരും ഉണ്ടായി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21993/Visited-the-leaders)