കണ്ണൂർ: ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്. എൻ.ജി.ഒ അസോസിയേഷനും നഴ്സസ് യൂനിയനും സംയുക്തമായി 17ന് സൂചനാ പണിമുടക്കുവാൻ തീരുമാനിച്ചു. 2018 ലാണ് സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തത്. 2019ൽ സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലായി. തുടർന്ന് ജീവനക്കാരുടെ ആനുകൂല്യങ്ങൾ മിക്കതും തടഞ്ഞുവെച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ പൂർത്തിയാക്കി 2 മാസം മാത്രം സ്പാർക്ക് വഴി ശമ്പളം വാങ്ങി റിട്ടയർ ചെയ്ത ജീവനക്കാരുടെ റിട്ടയർമെൻ്റ് ആനുകൂല്യം പിടിച്ചുവച്ചു. 2018 ലെ ശമ്പളവും ഡി.എയും മാത്രം തന്ന് ജീവനക്കാരെ കൊല്ലാകൊല ചെയ്യുകയാണ്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പ് മേധാവികൾ എന്നിവർക്ക് നിരവധി പരാതികൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് വീണ്ടും സമരപരിപാടികളുമായി രംഗത്തിറങ്ങിയത്. വരുന്ന 17ന് എൻ.ജി.ഒ അസോസിയേഷനും നഴ്സസ് യൂനിയനും സംയുക്തമായി സൂചനാപണിമുടക്ക് നടത്തും.
Kannur Pariyaram medical college