ഇരിട്ടി : സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ് രീബ് മുഅല്ലിം ശാക്തീകരണത്തിൻ്റെ ഭാഗമായി മുഅല്ലിം - മാനേജ്മെൻറ് സംഗമവും അനുമോദന സദസും വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ സംഘടിപ്പിച്ചു.
ബദർ ജുമാ മസ്ജിദ് ഖതീബ്ടി അബ്ദുറഷീദ് അൽ ഖാസിമി യോഗം ഉദ്ഘാടനം ചെയ്തു. ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷനായി.

സമസ്ത മുദരി ബ് അബ്ദുറഹ്മാൻ ദാരിമി പെരിങ്ങത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു മോഡൽ ക്ലാസ്സ്,മുനാഖഷ , ജനറൽ ടോക് , എന്നിവയ്ക്ക് നേതൃത്വം നൽകി.
സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയവരേയും, മദ്റസ പഠനത്തോടൊപ്പം എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വരേയും , എസ്.കെ എസ് ബി വി സമസ്ത: സ്ഥാപക ദിന ക്വിസ് മത്സര വിജയികളേയും അനുമോദിച്ചു.
മൗലവി അൻവർ ഹൈദരി ,എം.പി അബ്ദുൽ ഖാദിർ ഹാജി വള്ളിത്തോട്, കെ.എസ് അലി മൗലവി, ടി.കെ ഷരീഫ് ഹാജി,കെ.പി നൗഷാദ് മുസ്ല്യാർ, എം.പി മുഹമ്മദ്, ടി.കെ ജലീൽ ഫൈസി,കുഞ്ഞിമുഹമ്മദ് ഹാജി തൊട്ടിപ്പാലം, ഇസ്മായിൽ കെ, മുസ്തഫ കീത്തsത്ത്, ഖുബൈബ് ഹുദവി ,അബ്ദുന്നാസിർ ഹുദവി, ഹബീബ് ഫൈസിഇർഫാനി ,സബാഹ് മാസ്റ്റർ പടിയൂർ സംസാരിച്ചു.സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് അബ്ദുല്ല ഫൈസി തങ്ങൾ തൊട്ടിപ്പാലം നേതൃത്വം നൽകി.റഫീഖ് അഹ്സനി ഖിറാഅത്ത് നിർവ്വഹിച്ചു.മുനാഖഷ സെമിനാറിൽ സഈദ് ഫൈസി ഇർഫാനി , അബ്ദുറഷീദ് സഅദി , അഹ്മദ് കുട്ടി ഹാജി ഉളിക്കൽ, താജുൽ ഇർഷാദ് ഫൈസി, മുബഷിർ ഹുദവി , എന്നിവർ പങ്കെടുത്തു.
Iritty