---
title: "കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം: പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219990/kannur"
published_at: "2024-07-15T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669476e24f956_Screenshot_20240714-204348_Chrome.jpg"
keywords: []
---

# കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം: പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്.

പൊലീസുകാരനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാർ പമ്പ് ജീവനക്കാരൻ പള്ളിക്കുളം സ്വദേശിയായ അനിൽ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്‍റെ പരാക്രമം. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219990/kannur)