---
title: "രാഷ്ട്രീയ കിസാൻ മഹാ സംഘ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219994/iritty"
published_at: "2024-07-15T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66947bba8e5db_IMG-20240715-WA0000.jpg"
keywords: []
---

# രാഷ്ട്രീയ കിസാൻ മഹാ സംഘ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി

> **Lead Summary:**  **ഇരിട്ടി**: കേരളത്തിലെ കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളിൽ അടിയന്തരമായി കേന്ദ്ര ഗവൺമെൻ്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസിന്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി .

## Article Content

 **ഇരിട്ടി**: കേരളത്തിലെ കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളിൽ അടിയന്തരമായി കേന്ദ്ര ഗവൺമെൻ്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസിന്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി .

സർഫാസി അടക്കമുള്ള നിയമങ്ങൾ ഉപയോഗിച്ച് നടത്തുന്ന ജപ്തി നടപടികൾ കേരളത്തിലെ കർഷകരെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും യഥാർത്ഥ കർഷകരുടെ കടങ്ങൾ എഴുതിത്തളണമെന്നും നിവേദക സംഘം മന്ത്രിയോട് അഭ്യർത്ഥിച്ചു.

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ കാലോചിതമായ മാറ്റം വനം വന്യജീവി നിയമത്തിൽ വരുത്തുമെന്ന് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ സംഘാംഗങ്ങളോട് പറഞ്ഞു. വന്യമൃഗശല്യത്തിന്റെ ഗൗരവം മനസിലാക്കി ആവശ്യമായ ഇടപെടൽ നടത്താൻ സംസ്ഥാന ഗവൺമെൻറ് ശ്രമിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ തികഞ്ഞ പരാജയ മാണന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

നിവേദന സംഘത്തിൽ സണ്ണി അഗസ്റ്റിൻ, ജോസഫ് വടക്കേക്കര, ടോമി തോമസ്, ബിനോയി പുത്തൻനടയിൽ ,അമൽ കുര്യൻ, വർഗീസ് വൈദ്യർ , ബിജെപി ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസൻ മാസ്റ്റർ , ജനറൽ സെക്രട്ടറി ജയകുമാർ , പീപ്പിൾസ് മൂവ്മെൻറ് ഫോർ പീസ് ചെയർമാൻ ഫാ. സ്കറിയാ കല്ലൂർ, കോർ ഗ്രൂപ്പംഗം സണ്ണി തോട്ടപ്പള്ളിൽ എന്നിവരും ഒപ്പമുണ്ടയിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219994/iritty)