---
title: "ആറളം ഫാമിൽ ഓണത്തിനായി ചെണ്ടുമല്ലി പൂക്കൾ ഒരുങ്ങുന്നു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219996/aralam"
published_at: "2024-07-15T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66947d150c56b_IMG-20240715-WA0002.jpg"
keywords: []
---

# ആറളം ഫാമിൽ ഓണത്തിനായി ചെണ്ടുമല്ലി പൂക്കൾ ഒരുങ്ങുന്നു

> **Lead Summary:** **ആറളം** : ആറളം ഫാമിലെ കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ഈ വർഷം ചെണ്ടുമല്ലി കൃഷിയും, പച്ചക്കറികളും ഒരുക്കി വരുന്നു. തലശ്ശേരി സബ് കലക്ടറും ആറളം ഫാം എംഡിയുമായ സന്ദീപ് കുമാർ ഐ എ എസ് ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.

## Article Content

**ആറളം** : ആറളം ഫാമിലെ കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ഈ വർഷം ചെണ്ടുമല്ലി കൃഷിയും, പച്ചക്കറികളും ഒരുക്കി വരുന്നു. തലശ്ശേരി സബ് കലക്ടറും ആറളം ഫാം എംഡിയുമായ സന്ദീപ് കുമാർ ഐ എ എസ് ചെണ്ടുമല്ലി കൃഷി ഉദ്ഘാടനം ചെയ്തു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ പി നിതീഷ് കുമാർ, അഗ്രികൾച്ചർ ഓഫീസർമാരായ സജീഷ്, അതുൽലാൽ, തൊഴിലാളികളും ഉദ്ഘാടനത്തിൽ പങ്കുചേർന്നു. ഇത്തവണത്തെ ഓണത്തിന് നല്ല വിപണി കണ്ടെത്താൻ കഴിയും എന്നാണ് ഫാം അധികൃതർ വിലയിരുത്തുന്നത്. അതോടൊപ്പം ആറളം ഫാമിലെ കൃഷി വൈവിധ്യവൽക്കരണത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219996/aralam)