---
title: "കണ്ണൂർ ജില്ല ജൂനിയർ നെറ്റ് ചാമ്പ്യൻഷിപ്പ് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/219998/iritty"
published_at: "2024-07-15T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66947dbb144d1_IMG-20240715-WA0003.jpg"
keywords: []
---

# കണ്ണൂർ ജില്ല ജൂനിയർ നെറ്റ് ചാമ്പ്യൻഷിപ്പ് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:** **ഇരിട്ടി** : കണ്ണൂർ ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : കണ്ണൂർ ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.

അങ്ങാടികടവ് ഡോൺബോസ്കോ കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ഷാഹിൻ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു . ഡോൺബോസ്കോ കോളേജ് പ്രിൻസിപ്പൽ  ഡോ ഫ്രാൻസിസ് കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. അങ്ങാടികടവ് സെക്രട്ട് ഹാർട്ട്‌ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ഫാ. ബോബൻ റാത്തപള്ളി ദേശീയ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന കളിക്കാരെ ആദരിച്ചു.

അയ്യൻകുന്ന് ഗ്രാമ പഞ്ചായത്ത്‌ അംഗം സിബി വാഴക്കാല, ഡോൺ ബോസ്കോ കോളേജ് ഫിസിക്കൽ എജുക്കേഷൻ മേധാവി ഉല്ലാസ് രാമചന്ദ്രൻ, ശെന്തിൽ വാസുദേവൻ ,ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി കെ. പ്രഭാവതി ജോയിന്റ് സെക്രട്ടറി ഷൈജു സെബാസ്റ്റ്ൻ എന്നിവർ പ്രസംഗിച്ചു . വിജയികൾക്കുള്ള ട്രോഫി ഡോൺ ബോസ്കോ കോളേജ് മാനേജർ ഫാ. ജോയ് ഉള്ളാട്ടിൽ നിർവഹിച്ചു. ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/219998/iritty)