യൂത്ത് കോൺഗ്രസ്സ് പാളാട് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു.

By | Wednesday July 22nd, 2020

SHARE NEWS

 

പാളാട് : യൂത്ത് കോൺഗ്രസ്സ് പാളാട് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളാട് മേഖലയിലെ മുഴുവൻ എസ്.എസ്.എൽ.സി – പ്ലസ് ടു വിജയികളെയും അനുമോദിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള അനുമോദന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിയുടെ കാലത്ത് നേടിയ പരീക്ഷാ വിജയത്തിൽ എല്ലാ വിദ്യാർത്ഥികളും ഒരുപോലെ അനുമോദനം അർഹിക്കുന്നതായും, മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ പാളാടിലെ യൂത്ത് കോൺഗ്രസ്സ് തയ്യാറായത് മാതൃകാപരമാണെന്നും ഫർസിൻ മജീദ് പറഞ്ഞു. കോൺഗ്രസ്സ് പട്ടാന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.സുരേഷ് ബാബു, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, ബിലാൽ ഇരിക്കൂർ, രഞ്ജിത്ത്. കെ.കെ, വിശാഖ്.സി തുടങ്ങിയവർ നേതൃത്വം നൽകി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read