പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി സ്ഥിതി ചെയ്യുന്ന ഉണങ്ങിയ മാവ്,മഴമരം എന്നീ മരങ്ങളും, ആശുപത്രി അടുക്കളയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാലമരവും മുറിച്ചു മാറ്റുന്നതിന് വ്യക്തികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ക്വട്ടേഷനുകൾ സീൽ ചെയ്‌ത് സൂപ്രണ്ട്. താലൂക്ക് ആശുപത്രി, പേരാവൂർ എന്ന വിലാസത്തിൽ 17/07/2024 ന് ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ഈ ഓഫീസിൽ ലഭി ക്കേണ്ടതാണ് .
ലഭിച്ച ക്വട്ടേഷനുകൾ 17/07/2024 ന് ഉച്ചയ്ക്ക് 2.30 ന് ബന്ധപെട്ട ഉദ്യോഗസ്ഥരുടേയും ക്വട്ടേഷൻ നൽകിയവരുടേയും സാനിധ്യത്തിൽ തുറക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കുന്നതിനുമുള്ള അധികാരം പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും.
ക്വട്ടേഷൻ സംബന്ധമായ വിശദമായ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ഓഫീസുമായി ബന്ധപ്പെടാവു ന്നതാണന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 0490 2445 355
Qutationinvited