---
title: "തമിഴ്​നാട്ടിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും കാൽനടയായി എത്താൻ ദളപതി വിജയ് തയ്യാറെടുക്കുന്നു"
english_title: "Thalapathy Vijay prepares to arrive on foot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220176/thalapathy-vijay-prepares-to-arrive-on-foot"
published_at: "2024-07-15T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66951343f347e_WhatsApp_Image_2024-07-15_at_17.34.29.jpeg"
keywords: []
---

# തമിഴ്​നാട്ടിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും കാൽനടയായി എത്താൻ ദളപതി വിജയ് തയ്യാറെടുക്കുന്നു

> **Lead Summary:** ചെന്നൈ: തമിഴ്​നാട്ടിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും കാൽനടയായി എത്താൻ ദളപതി വിജയ് തയ്യാറെടുക്കുന്നു തമിഴ്​നാട്ടിലെ 100 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർക്കൊപ്പം കാൽനടയായി എത്താൻ സൂപ്പർ സ്റ്റാർ വിജയ് തയ്യാറെടുക്കുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്​നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഇളയ ദളപതി വിജയ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിലായിരിക്കും വിജയുടെ കാൽനടയാത്രയും. ജനങ്ങളെ നേരിട്ട് കാണുന്ന രീതിയിലായിരിക്കും വിജയുടെ യാത്ര. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടൻ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ നാല് സോണൽ സമ്മേളനങ്ങളും പാർട്ടി നടത്തും.

## Article Content

ചെന്നൈ: തമിഴ്​നാട്ടിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും കാൽനടയായി എത്താൻ ദളപതി വിജയ് തയ്യാറെടുക്കുന്നു തമിഴ്​നാട്ടിലെ 100 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർക്കൊപ്പം കാൽനടയായി എത്താൻ സൂപ്പർ സ്റ്റാർ വിജയ് തയ്യാറെടുക്കുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്​നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഇളയ ദളപതി വിജയ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിലായിരിക്കും വിജയുടെ കാൽനടയാത്രയും. ജനങ്ങളെ നേരിട്ട് കാണുന്ന രീതിയിലായിരിക്കും വിജയുടെ യാത്ര. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടൻ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ നാല് സോണൽ സമ്മേളനങ്ങളും പാർട്ടി നടത്തും.

ട്രിച്ചിയിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുക. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം ഇതു വരെ തമിഴക വെട്രി കഴകത്തിന്റെ ഒരു സമ്മേളനം പോലും താരം വിളിച്ചിരുന്നില്ല. നേരത്തെ താരത്തിന്റെ 50ആം പിറന്നാൾ ദിനത്തിൽ പാർട്ടിയുടെ മഹാസമ്മേളനം മധുരയിൽ വിളിക്കുമെന്നായിരുന്നു സൂചനയെങ്കിലും അത് സംഭവിച്ചില്ല.

കള്ളക്കുറിച്ചിയിലെ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷം താരം മാറ്റി വച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220176/thalapathy-vijay-prepares-to-arrive-on-foot)