---
title: "ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം; വീട് നിര്‍മ്മിച്ച് നല്‍കും "
english_title: "Rs 10 lakh to Joy's mother; The house will be constructed and provided "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220178/rs-10-lakh-to-joys-mother-the-house-will-be-constructed-and-provided"
published_at: "2024-07-15T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66951896a233c_joy.jpg"
keywords: []
---

# ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം; വീട് നിര്‍മ്മിച്ച് നല്‍കും 

> **Lead Summary:** തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാർ ഉറപ്പ് നൽകി. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മ്മിച്ച് നല്‍കുമെന്നുമാണ് പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചത്. ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

## Article Content

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാർ ഉറപ്പ് നൽകി. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും ജോയിയുടെ അമ്മയ്ക്ക് വീടുനിര്‍മ്മിച്ച് നല്‍കുമെന്നുമാണ് പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തെ അറിയിച്ചത്. ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപധനസഹായം നല്‍കുന്നതോടൊപ്പം പൊളിഞ്ഞ് കിടക്കുന്ന വീട്ടിലേക്കുള്ള വഴിയും ശരിയാക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220178/rs-10-lakh-to-joys-mother-the-house-will-be-constructed-and-provided)