---
title: "കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ രാഷട്രീയ പക്ഷപാതിത്വം കാണിക്കുന്നു:  എം.ടി.രമേശ് "
english_title: "The BJP claims to be biased."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22021/The-BJP-claims-to-be-biased"
published_at: "2022-01-21T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eaa60a92260_Picsart_22-01-21_17-53-44-360.jpg"
keywords: []
---

# കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ രാഷട്രീയ പക്ഷപാതിത്വം കാണിക്കുന്നു:  എം.ടി.രമേശ് 

> **Lead Summary:** കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ രാഷട്രീയ പക്ഷപാതിത്വം കാണിക്കുന്നതായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സർക്കാർ കൊണ്ടുവന്ന കോവിഡ് നിയന്ത്രണം എല്ലാവർക്കും ബാധകമാക്കണം ഭരിക്കുന്ന പാർട്ടിക്ക് നിയന്ത്രണങ്ങൾ ബാധകമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അദേഹം പറഞ്ഞു.

## Article Content

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ രാഷട്രീയ പക്ഷപാതിത്വം കാണിക്കുന്നതായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സർക്കാർ കൊണ്ടുവന്ന കോവിഡ് നിയന്ത്രണം എല്ലാവർക്കും ബാധകമാക്കണം ഭരിക്കുന്ന പാർട്ടിക്ക് നിയന്ത്രണങ്ങൾ ബാധകമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അദേഹം പറഞ്ഞു.

ബി ജെ പി കണ്ണൂർ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിൻ്റെ അശാസ്ത്രീയമായ സമീപനമാണ് കേരളത്തിൽ കോവിഡ് ഇത്രയേറെ വർധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ കോവിഡിനെ അതിജീവിച്ച രാജ്യം ഭാരതമാണ്.

അത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതെന്നും എം.ടി. രമേശ് പറഞ്ഞു. കേരളത്തിലെ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെയാണെന്നും എം.ടി. രമേശ് പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, നേതാക്കളായ കെ.കെ. വിനോദ് കുമാർ - ബിജു ഏളക്കുഴി എം.ആർ.സുരേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22021/The-BJP-claims-to-be-biased)