---
title: "കനത്ത മഴ: കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ കല്ലൂർ മുത്തങ്ങയിൽ വെള്ളം കയറി"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220308/kozhikod"
published_at: "2024-07-16T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695fb0095654_Screenshot_20240716-101337_WhatsAppBusiness.jpg"
keywords: []
---

# കനത്ത മഴ: കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ കല്ലൂർ മുത്തങ്ങയിൽ വെള്ളം കയറി

> **Lead Summary:** **കോഴിക്കോട്**: കനത്ത മഴയെ തുടർന്നു കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ കല്ലൂർ മുത്തങ്ങയിൽ വെള്ളം കയറി. ഇന്നലെ രാത്രിയോടെയാണ് ദേശീയപാതയിൽ വെള്ളം കയറിയത്. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായിരുന്നു.

## Article Content

**കോഴിക്കോട്**: കനത്ത മഴയെ തുടർന്നു കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയിൽ കല്ലൂർ മുത്തങ്ങയിൽ വെള്ളം കയറി. ഇന്നലെ രാത്രിയോടെയാണ് ദേശീയപാതയിൽ വെള്ളം കയറിയത്. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായിരുന്നു.

രാത്രി യാത്ര നിരോധനം നിലനിൽക്കുന്ന പാതയായതിനാൽ രാവിലെ കേരള കർണാടക അതിർത്തിയിലെ ഗേറ്റ് തുറക്കുമ്പോൾ നിരവധി വാഹനങ്ങൾ ആണ് കേരളത്തിലേക്കും കർണാടകത്തിലേക്കും പോകാനായി കാത്തുനിൽക്കുന്നത്. ദേശീയപാതയിൽ വെള്ളം കയറിയതിനാൽ രാവിലെ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220308/kozhikod)