---
title: "തൃശ്ശൂരിലും നാളെ വിദ്യാലയങ്ങൾ‌ക്ക് അവധി പ്രഖ്യാപിച്ചു"
english_title: "Holiday Announced For Schools In Thrissur Tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220502/holiday-announced-for-schools-in-thrissur-tomorrow"
published_at: "2024-07-16T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66968e2a265aa_RAIN.jpg"
keywords: []
---

# തൃശ്ശൂരിലും നാളെ വിദ്യാലയങ്ങൾ‌ക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:**  കനത്തമഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകൾക്ക് പുറമെ തൃശൂരിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഇത് ബാധകമല്ല.

## Article Content

 കനത്തമഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലകൾക്ക് പുറമെ തൃശൂരിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഇത് ബാധകമല്ല.

കേരളത്തിലുടനീളം കനത്ത മഴ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220502/holiday-announced-for-schools-in-thrissur-tomorrow)