---
title: "വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം "
english_title: "Ten lacksfinancialsupport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220673/ten-lacksfinancialsupport"
published_at: "2024-07-17T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697899b4d31d_1000012887.jpg"
keywords: []
---

# വയനാട് കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം 

> **Lead Summary:** **വയനാട് :** കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. കൂടുതൽ ധനസഹായത്തിന് സർക്കാരിന് ശുപാർശ ചെയ്യും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാൻ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായി.

## Article Content

**വയനാട് :** കല്ലൂരിലെ കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. കൂടുതൽ ധനസഹായത്തിന് സർക്കാരിന് ശുപാർശ ചെയ്യും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാൻ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായി.

ജോലി സ്ഥിരപ്പെടുത്താൻ സർക്കാരിന് ശുപാർശ നൽകും. ഒരു ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭ്യമാക്കും. മക്കൾക്ക് ഉപരിപഠനത്തിന് സർക്കാർ സഹായം ലഭ്യമാക്കും. നേരത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബന്ധു ബിജുവിന് സർക്കാർ ധനസഹായം ലഭ്യമാക്കാനും സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനം.

മാറോട് പ്രദേശത്തേക്കുള്ള റോഡ് അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കും. ഞായറാഴ്ച രാത്രിയായിരുന്നു കല്ലൂർ മാറോട് സ്വദേശി രാജു(52)വിനെ കാട്ടാന ആക്രമിച്ചത്. വയറിനും കാലുകൾക്കും ​ഗുരുതരമായി പരുക്കേറ്റ രാജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. രാജുവിന്റെ മരണത്തിൽ വയനാട് കല്ലൂരിൽ നാട്ടുകാർ മന്ത്രി ഒആർ കേളുവിനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220673/ten-lacksfinancialsupport)