---
title: "ഫിഷറീസ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Fisheries program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22069/fisheries-program"
published_at: "2022-01-22T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb63f581bae_images (32).png"
keywords: []
---

# ഫിഷറീസ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പ്രകാരം ഓരുജല മത്സ്യക്കൃഷി യൂനിറ്റുകൾ, അലങ്കാര മത്സ്യകൃഷി യൂനിറ്റുകൾ, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ യൂനിറ്റ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി യൂനിറ്റ്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ഓരുജല കൂടുകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ എല്ലാ വിഭാഗം ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പ്രകാരം ഓരുജല മത്സ്യക്കൃഷി യൂനിറ്റുകൾ, അലങ്കാര മത്സ്യകൃഷി യൂനിറ്റുകൾ, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ യൂനിറ്റ്, ബയോഫ്‌ളോക്ക് മത്സ്യകൃഷി യൂനിറ്റ്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ഓരുജല കൂടുകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ എല്ലാ വിഭാഗം ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുളളവർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മത്സ്യകർഷക വികസന ഏജൻസി, മാടായി, അഴീക്കോട്, തലശ്ശേരി, കണ്ണൂർ മത്സ്യഭവനുകൾ എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോൺ: 0497 2732340, 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22069/fisheries-program)