---
title: "'ലിറ്റിൽ കൈറ്റ്‌സ്': സ്‌കൂൾതല ക്യാമ്പുകൾ സമാപിച്ചു"
english_title: "Little kites camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22071/little-kites-camp"
published_at: "2022-01-22T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb6a3fbdb25_images - 2022-01-22T075138.324.jpeg"
keywords: []
---

# 'ലിറ്റിൽ കൈറ്റ്‌സ്': സ്‌കൂൾതല ക്യാമ്പുകൾ സമാപിച്ചു

> **Lead Summary:** സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂൾതല ക്യാമ്പുകൾ ജില്ലയിൽ പൂർത്തിയായി. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 140 യൂനിറ്റുകളിൽ നിന്നുള്ള 3936 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് നടത്താൻ കഴിയാതിരുന്ന 18 വിദ്യാലയങ്ങളിലും പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും പിന്നീട് പകരം സംവിധാനം ഒരുക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.

## Article Content

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലെ സ്‌കൂൾതല ക്യാമ്പുകൾ ജില്ലയിൽ പൂർത്തിയായി. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 140 യൂനിറ്റുകളിൽ നിന്നുള്ള 3936 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് നടത്താൻ കഴിയാതിരുന്ന 18 വിദ്യാലയങ്ങളിലും പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും പിന്നീട് പകരം സംവിധാനം ഒരുക്കുമെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.

പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌ക്ടിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്പിലെ ഉള്ളടക്കം. പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്പുകൾ സംഘടിപ്പിച്ചത്.

ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്പിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് ഉപജില്ലാ ക്യാമ്പിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22071/little-kites-camp)