---
title: "ലോക ബാലികാ ദിനത്തിൽ  സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം"
english_title: "On World Girl's Day Sukanya Samridhi Account Compilation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22072/on-world-girls-day-sukanya-samridhi-account-compilation"
published_at: "2022-01-22T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb6b579bf16_images - 2022-01-22T075553.334.jpeg"
keywords: []
---

# ലോക ബാലികാ ദിനത്തിൽ  സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം

> **Lead Summary:** ജനുവരി 24ന് ലോക ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ഊർജിത സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം നടത്തുന്നു. 10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷാകർത്താക്കൾക്ക് തുടങ്ങാവുന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകൾ പെൺകുട്ടികളുടെ സുരക്ഷിതമായ സാമ്പത്തിക ഭാവിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ്.

## Article Content

ജനുവരി 24ന് ലോക ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ഊർജിത സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം നടത്തുന്നു. 10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷാകർത്താക്കൾക്ക് തുടങ്ങാവുന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകൾ പെൺകുട്ടികളുടെ സുരക്ഷിതമായ സാമ്പത്തിക ഭാവിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ്.

ഓരോ രക്ഷാകർത്താവിനും തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുകകൾ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. മികച്ച പലിശനിരക്കിൽ ഏറ്റവും സുരക്ഷിതമാണ് ഈ നിക്ഷേപ പദ്ധതി. ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും അക്കൗണ്ടിൽ ചേരാനുള്ള സൗകര്യമുണ്ട്. ജീവനക്കാർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് അക്കൗണ്ടിൽ ചേരാനുള്ള സൗകര്യം ലഭ്യമാക്കും. പദ്ധതിയിൽ ചേരുന്നവർക്കും ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ സമാഹരിയ്ക്കുന്ന ജീവനക്കാർക്കും പോസ്റ്റ് ഓഫീസുകൾക്കും ആകർഷകമായ സമ്മാനങ്ങളുമുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22072/on-world-girls-day-sukanya-samridhi-account-compilation)