---
title: "രക്തദാനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220736/thalassery"
published_at: "2024-07-17T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c036b0470_IMG-20240717-WA0034.jpg"
keywords: []
---

# രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **തലശ്ശേരി** : തലശ്ശേരി ജനറൽ ആശുപത്രിയും എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റുമായി ചേർന്ന് രക്തദാനക്യാമ്പ് നടത്തി. എടൂർ മെൻസ ക്രിസ്റ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ആറളം സബ് ഇൻസ്പെക്ടർ ശ്രീ. രജികുമാർ വി.ഡി.രക്തം നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

 **തലശ്ശേരി** : തലശ്ശേരി ജനറൽ ആശുപത്രിയും എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റുമായി ചേർന്ന് രക്തദാനക്യാമ്പ് നടത്തി. എടൂർ മെൻസ ക്രിസ്റ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ആറളം സബ് ഇൻസ്പെക്ടർ ശ്രീ. രജികുമാർ വി.ഡി.രക്തം നൽകി ഉദ്ഘാടനം ചെയ്തു.

അസി.മാനേജർ  ഫാ. തോമസ് പൂകമല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ലിൻസി പി.സാം, ആറളം ഗ്രാമ പഞ്ചായത്തംഗം  ജോസ് അന്ത്യാംകുളം, ഹൈസ്കൂൾ പ്രധാനാധ്യാപിക സിസിലി ജോസഫ് , കെ.എസ്.ഇ .ബി. അസി. എഞ്ചിനീയർ  സനീഷ് പി.ജി, മെഡിക്കൽ ഓഫീസർ ഡോ. വിപിന വത്സരാജ്, പി.ടി.എ. പ്രസിഡണ്ട്  ഷാജു ഇടശ്ശേരിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. തൊണ്ണൂറോളം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ ഒട്ടനവധിയാളുകൾ പങ്കു ചേർന്നു. ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് ക്യാമ്പിനെ വിജയകരമാക്കിയഏവർക്കും NSS പ്രോഗ്രാം ഓഫീസർ ശ്രേയസ് പി. ജോൺ നന്ദിരേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220736/thalassery)