---
title: "വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഇന്ന് നി‌ര്‍ണ്ണായക ദിനം"
english_title: "Important day for dileep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22081/important-day-for-dileep"
published_at: "2022-01-22T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb83ac28dc0_images - 2022-01-22T094010.329.jpeg"
keywords: []
---

# വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഇന്ന് നി‌ര്‍ണ്ണായക ദിനം

> **Lead Summary:** കൊച്ചി: വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഇന്ന് നി‌ര്‍ണ്ണായക ദിനം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ എന്ത് വിധിയുണ്ടായാലും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങളെ നേരിടേണ്ടി വരും.

## Article Content

കൊച്ചി: വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഇന്ന് നി‌ര്‍ണ്ണായക ദിനം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ എന്ത് വിധിയുണ്ടായാലും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങളെ നേരിടേണ്ടി വരും.

ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ഉറപ്പാണ്.

വിധി ദിലീപിന് അനുകൂലമായാല്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ചോദ്യാവലി നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ രണ്ട് ദിവസത്തിലധികം നീണ്ടേക്കാം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുപ്രധാനമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ദിലീപില്‍നിന്ന് വ്യക്തത വരുത്തേണ്ടതുണ്ട്.

ദിലീപിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ചെയ്ത കേസില്‍ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. അപ്പു, ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് നാലും അഞ്ചും ആറും പ്രതികള്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22081/important-day-for-dileep)