---
title: "വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. "
english_title: " Wayanad ambalawayal acid attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22085/wayanad-ambalawayal-acid-attack"
published_at: "2022-01-22T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eb8a8e78812_images - 2022-01-22T100933.883.jpeg"
keywords: []
---

# വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. 

> **Lead Summary:** വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

## Article Content

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

കണ്ണൂർ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ മകൾ അളകനന്ദയും (11) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അളകനന്ദ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

നിജിതയുടെ ഭർത്താവ് അമ്പലവയൽ ആറാട്ടുപാറ സ്വദേശി സനലാണ് ഭാര്യക്കും മകൾക്കും നേരെ ആക്രമണം നടത്തിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം. ആക്രമണത്തിനു ശേഷം ഒളിവിൽപോയ സനൽ 17 ന് ട്രെയിനുമുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22085/wayanad-ambalawayal-acid-attack)